Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ക്സ്പ്ര​സ് വേ​യി​ൽ...

എ​ക്സ്പ്ര​സ് വേ​യി​ൽ മ​ര​ത്ത​ടി​യു​മാ​യി അ​ജ്ഞാ​ത​ൻ

text_fields
bookmark_border
എ​ക്സ്പ്ര​സ് വേ​യി​ൽ മ​ര​ത്ത​ടി​യു​മാ​യി അ​ജ്ഞാ​ത​ൻ
cancel
camera_alt

ബം​ഗ​ളൂ​രു- മൈ​സൂ​രു എ​ക്സ്പ്ര​സ് വേ​യി​ൽ നീ​ള​ൻ മ​ര​ത്ത​ടി​യു​മാ​യി അ​ജ്ഞാ​ത​ൻ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു- മൈ​സൂ​രു എ​ക്സ്പ്ര​സ് വേ​യി​ൽ നീ​ള​ൻ മ​ര​ത്ത​ടി​യു​മാ​യി വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ജ്ഞാ​ത​ൻ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ച​ർ​ച്ച​യാ​യി. കെ​​ങ്കേ​രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.

ഒ​രു യാ​ത്ര​ക്കാ​ര​ൻ ത​ന്റെ കാ​റി​ലെ ഡാ​ഷ് കാ​മ​റ വ​ഴി പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ബം​ഗ​ളൂ​രു- മൈ​സൂ​രു എ​ക്സ്പ്ര​സ്​​വേ​യി​ലെ പു​തി​യ അ​പ​ക​ട ഭീ​ഷ​ണി സം​ബ​ന്ധി​ച്ച് ച​ർ​ച്ച സ​ജീ​വ​മാ​യ​ത്. വ​ൺ​വേ റോ​ഡി​ൽ എ​തി​രെ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തും റോ​ഡി​ൽ മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്തു​മെ​ല്ലാം മു​മ്പും ച​ർ​ച്ച​യാ​യി​രു​ന്നു.

എ​ക്സ്പ്ര​സ് വേ​യി​ൽ അ​സാ​ധാ​ര​ണ​മാ​യ ഒ​രു ത​ട​സ്സം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ലാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. സൂ​ക്ഷി​ച്ചു​നോ​ക്കി​യ​പ്പോ​ൾ ഒ​രു മ​ര​ത്ത​ടി റോ​ഡി​ലേ​ക്കി​റ​ക്കി​വെ​ച്ച് ഡി​വൈ​ഡ​റി​ൽ ഒ​രാ​ൾ നി​ൽ​ക്കു​ക​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യി.ബം​ഗ​ളൂ​രു പൊ​ലീ​സി​നെ ടാ​ഗ് ചെ​യ്ത് ദ​ർ​ശ​ൻ എ​ന്ന​യാ​ൾ എ​ക്സി​ൽ പോ​സ്റ്റി​ട്ട​തോ​ടെ സം​ഭ​വം സ​ജീ​വ ച​ർ​ച്ച​യാ​യി.

യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ​വെ​ച്ച് പ​ന്താ​ടു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. പു​തി​യ സം​ഭ​വ​ത്തി​ലെ അ​ജ്ഞാ​ത​ൻ മോ​ഷ​ണ ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് നീ​ള​ൻ മ​ര​ത്ത​ടി​യു​മാ​യി വാ​ഹ​ന​ങ്ങ​ളെ അ​പാ​യ​പ്പെ​ടു​ത്താ​ൻ നി​ന്ന​തെ​ന്നാ​യി​രു​ന്നു പ​ല ക​മ​ന്റു​ക​ളും. അ​തേ​സ​മ​യം, വ​ൻ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഹൈ​വേ പ​ട്രോ​ളി​ങ് വി​ഭാ​ഗ​ത്തി​നു​പോ​ലും ന​ട​പ​ടി​യെ​ടു​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​വു​മു​യ​ർ​ന്നു.

എ​ക്സ്പ്ര​സ് വേ​യി​ലേ​ക്ക് കാ​ൽ​ന​ട​ക്കാ​രും ക​ന്നു​കാ​ലി​ക​ളും പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ ബാ​രി​ക്കേ​ഡ് തീ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ത്തും ഇ​ത് ഫ​ല​പ്ര​ദ​മ​ല്ല. സു​ര​ക്ഷ​ക്കാ​യി എ.​ഐ കാ​മ​റ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും ഹൈ​വേ​യി​ലേ​ക്കു​ള്ള ഇ​ത്ത​രം അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ ത​ട​യാ​ൻ പൊ​ലീ​സി​നാ​വു​ന്നി​ല്ല. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട വ്യ​ക്തി ക​വ​ർ​ച്ച​ക്കാ​ര​ന​ല്ലെ​ന്നും ഹൈ​വേ സ​ർ​വി​സ് റോ​ഡി​ലെ തൊ​ഴി​ലാ​ളി​യാ​ണെ​ന്നു​മു​ള്ള വി​ശ​ദീ​ക​ര​ണ​വു​മാ​യി രാ​മ​ന​ഗ​ര പൊ​ലീ​സ് രം​ഗ​ത്തു​വ​ന്നു.

ഹെ​ജ്ജാ​ല വി​ല്ലേ​ജി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്നും ജോ​ലി​സ്ഥ​ല​ത്തു​നി​ന്നു​ള്ള മ​ര​ത്ത​ടി കൈ​യി​ൽ ക​രു​തി​യി​രു​ന്ന​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ മ​ര​ത്ത​ടി​യു​മാ​യി ഒ​രു മി​നി​റ്റോ​ളം ഹൈ​വേ ഡി​വൈ​ഡ​റി​ൽ നി​ന്നു. പി​ന്നീ​ട് സ​ർ​വി​സ് റോ​ഡി​ലൂ​ടെ യാ​ത്ര തു​ട​ർ​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​ത് സ്ഥി​രീ​ക​രി​ച്ച​തെ​ന്നും തൊ​ഴി​ലാ​ളി​യു​ടെ പ്ര​വൃ​ത്തി​ക്ക് പി​ന്നി​ൽ ക്രി​മി​ന​ൽ ചി​ന്താ​ഗ​തി​യി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​വേ​ണ്ട​തി​ല്ലെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് 112 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banglore Mysore Expressway
News Summary - unknown person on expressway with a long timber
Next Story