Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഒ​രു​മ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക -മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

text_fields
bookmark_border
പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഒ​രു​മ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക -മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ
cancel
camera_alt

യെ​ല​ഹ​ങ്ക ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക​ർ ഭ​വ​നി​ൽ ന​ട​ന്ന ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം

സോ​ൺ ഓ​ണാ​ഘോ​ഷം - ഓ​ണോ​ത്സ​വം 2026 മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും ആ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ധാ​രാ​ളം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ കേ​ര​ള സ​മാ​ജം അ​ട​ക്ക​മു​ള്ള പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്ക് സാ​ധി​ക്കു​ന്ന​ത് ഇ​തി​ന് തെ​ളി​വാ​ണെ​ന്നും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ ഓ​ണാ​ഘോ​ഷം - ഓ​ണോ​ത്സ​വം 2026 യെ​ല​ഹ​ങ്ക ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക​ർ ഭ​വ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സോ​ൺ വൈ​സ് ചെ​യ​ർ​മാ​ൻ സു​രേ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത മോ​ട്ടി​വെ​ഷ​ൻ സ്പീ​ക്ക​ർ പി.​എം.​എ ഗ​ഫൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​സ്റ്റം​സ് ക​മ്മി​ഷ​ണ​ർ പി. ​ഗോ​പ​കു​മാ​ർ, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് എം. ​ഹ​നീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി കു​മാ​ർ, ട്ര​ഷ​റ​ർ ജോ​ർ​ജ്‌ തോ​മ​സ്, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ൻ, സെ​ക്ര​ട്ട​റി പി.​വി.​എ​ൻ ബാ​ല​കൃ​ഷ്ണ​ൻ, സോ​ൺ ക​ൺ​വീ​ന​ർ പി.​ആ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രോ​ഗ്രം ക​ൺ​വീ​ന​ർ പി.​ടി. മാ​ധ​വ​ൻ, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ പ്ര​ദീ​പ് കു​മാ​ർ, വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ർ​സ​ൺ സു​ധാ സു​ധീ​ർ, യു​വ​ജ​ന വി​ഭാ​ഗം ചെ​യ​ർ​മാ​ൻ രാ​ഹു​ൽ രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ബം​ഗ​ളൂ​രു നോ​ർ​ത്ത് യൂ​നി​വേ​ഴ്സി​റ്റി സി​ന്ഡി​ക്കെ​റ്റ് അം​ഗ​മാ​യി നി​യ​മി​ത​യാ​യ കൈ​ര​ളി നി​കേ​ത​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ഗി​ത രാ​ജേ​ന്ദ്ര​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​സ​മാ​ജം കു​ടും​ബ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, പി​ന്ന​ണി ഗാ​യ​ക​ൾ രാ​ഹു​ൽ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ ഗാ​ന​മേ​ള എ​ന്നി​വ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unity of expatriate Malayalis is a model for society: Minister Bindu Krishna
Next Story