Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയുനൈറ്റഡ് മലയാളി...

യുനൈറ്റഡ് മലയാളി ഫ്രണ്ട് ;പുതിയ ഭാരവാഹികൾ

text_fields
bookmark_border
യുനൈറ്റഡ് മലയാളി ഫ്രണ്ട് ;പുതിയ ഭാരവാഹികൾ
cancel

ബംഗളൂരു: യുനൈറ്റഡ് മലയാളി ഫെഡറേഷൻ (യു.എം.എഫ്) സംഘടനയുടെ പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുകയും ബാംഗ്ലൂരിലെ മലയാളി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. അഡ്വ. അനിൽ തോമസ്( പ്രസിഡന്‍റ്), ജ്യോതി പ്രകാശ്(വൈസ് പ്രസിഡന്‍റ്) ജാഷിർ പൊന്നിയം(ജനറൽ സെക്രട്ടറി), ഷേബ ജേക്കബ്, ഷേബാ റെജി( ട്രഷറര്‍), നൂഹ (സെക്രട്ടറി) അഭിജിത്ത് കൊല്ലം (മീഡിയ കോഓർഡിനേറ്റര്‍), റെജികുമാർ, ഈസ, സുഭാഷ്, മിഥിലാജ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും യോഗം തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അംഗമായി ജയ്സൺ ലൂക്കോസിനെ തെരഞ്ഞെടുത്തു.

സ്കൂൾ വിദ്യാര്‍ഥികൾക്കായി സംഘടിപ്പിച്ചുവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും യുവതലമുറയിൽ ലഹരിവിരുദ്ധ സന്ദേശം വ്യാപകമായി എത്തിക്കുകയും ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു. രക്തദാന ക്യാമ്പുകൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായും വിപുലമായും സംഘടിപ്പിച്ച് സമൂഹത്തിന് മാതൃകാപരമായ സേവനങ്ങൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetro news
News Summary - United Malayalee Front; New office bearers
Next Story