തുമകുരുവിൽ കേന്ദ്രമന്ത്രിയുടെ പരിപാടിയിൽ ചെരിപ്പേറ്
text_fieldsകർണാടക തുമുകുരുവിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പങ്കെടുത്ത പരിപാടി ചെരിപ്പെറിഞ്ഞതിനെ തുടർന്ന് അലങ്കോലമായപ്പോൾ
ബംഗളൂരു: കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയിൽ ചെരിപ്പെറിഞ്ഞു. തുമകുരു സ്നേഹസംഗമ ഹാളിൽ വെള്ളിയാഴ്ചയാണ് സംഭവം. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സദസ്സിൽനിന്ന് ചെരിപ്പെറിഞ്ഞത്. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വേദിയിൽ ഭാരതാംബയുടെ പ്രതീക ചിത്രം വെച്ചിരുന്നു. ഈ ചിത്രത്തിനുനേരെയാണ് ഷൂവെറിഞ്ഞത്. അതിഥികളായി എത്തിയവർതന്നെ മന്ത്രിയെ അപമാനിക്കുകയായിരുന്നുവെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

