റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി
text_fieldsബംഗളൂരു: മൈസൂരുവിൽ രണ്ടിടങ്ങളിലായി ട്രെയിനിടിച്ചനിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. എം.എൻ.ജി.ടിക്കും നാഗനഹള്ളി റെയിൽവേ സ്റ്റേഷനുകൾക്കും ഇടയിൽ ട്രെയിൻ ഇടിച്ചു മരിച്ചനിലയിൽ അജ്ഞാത സ്ത്രീയുടെയും ഓടിക്കൊണ്ടിരുന്ന ട്രെയിൻ ഇടിച്ചനിലയിൽ അജ്ഞാത പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ച സ്ത്രീക്ക് 40 നും 45 നും ഇടയിൽ പ്രായം മതിക്കും. അഞ്ചടി ഉയരം. മൃതദേഹം അഴുകിയ നിലയിലായിരുന്നു,
കറുപ്പും വെളുപ്പും പുള്ളികളുള്ള പിങ്ക് നൈറ്റി ധരിച്ചിരുന്നതായി റെയിൽവേ പൊലീസ് പറഞ്ഞു. രണ്ടാമത്തെ കേസിൽ, ട്രെയിൻ ഇടിച്ചു മരിച്ച അജ്ഞാത പുരുഷന്റെ മൃതദേഹം എം.എം.സി ആൻഡ് ആർ.ഐ മോർച്ചറിയിലേക്ക് മാറ്റി. 50 നും 55 നും ഇടയിൽ പ്രായം, 5.3 അടി ഉയരം, ഇളം തവിട്ട് നിറം, ഇളം നീല നിറത്തിലുള്ള ഫുൾകൈ ഷർട്ടും കറുത്ത പാന്റുമാണ് വേഷം. വിവരം ലഭിക്കുന്നവർ മൈസൂരു റെയിൽവേ പൊലീസ് സ്റ്റേഷനുമായി 0821-2516579 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

