Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​സാ​ജ് പാ​ർ​ല​ർ...

മ​സാ​ജ് പാ​ർ​ല​ർ മ​റ​വി​ൽ പെ​ൺ​വാ​ണി​ഭം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: മ​സാ​ജ് പാ​ർ​ല​റി​ന്‍റെ മ​റ​വി​ൽ പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യ​തി​ന് മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ഞ്ജ​നേ​യ ഗൗ​ഡ, ആ​ഞ്ജ​നേ​യ റെ​ഡ്ഡി, ഹ​രീ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്ക് എ​തി​രെ യ​ല​ഹ​ങ്ക ന്യൂ ​ടൗ​ൺ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. യ​ല​ഹ​ങ്ക​യി​ലെ റോ​റ ല​ക്ഷ്വ​റി താ​യ് സ്പാ​യി​ൽ റെ​യ്ഡ് ന​ട​ത്തി​യ പൊ​ലീ​സ് ഏ​ഴ് വി​ദേ​ശ വ​നി​ത​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. യ​ല​ഹ​ങ്ക സ​ബ് സി​റ്റി​യി​ലെ ബി ​സെ​ക്ട​റി​ലെ കെ​ട്ടി​ട​ത്തി​ൽ വേ​ശ്യാ​വൃ​ത്തി ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. താ​യ്‌​ല​ൻ​ഡി​ൽ​നി​ന്ന് സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ന്നാ​ണ് അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം എ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ടൂ​റി​സ്റ്റ് വി​സ​യി​ലൂ​ടെ​യും ബി​സി​ന​സ് വി​സ​യി​ലൂ​ടെ​യു​മാ​ണ് പ്ര​തി​ക​ൾ യു​വ​തി​ക​ളെ ക്ഷ​ണി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:massage parlour
News Summary - unethical women trading behind the massage parlour , 3 got arrested
Next Story