Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

മ​ത​പ​രി​വ​ർ​ത്ത​ന​ശ്ര​മ​മെ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
Theft In Oman Shops Three People were Arrested
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: സ​ഹ​പാ​ഠി​യെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കും പി​താ​വി​നു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ർ​ണാ​ട​ക നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ചി​ത്ര​ദു​ർ​ഗ ജി​ല്ല​യി​ലെ ച​ല്ല​കെ​രെ താ​ലൂ​ക്കി​ലെ പി.​യു.​സി കോ​ള​ജി​ലാ​ണ് സം​ഭ​വം.

ത​ന്റെ മ​ക​നെ മ​റ്റൊ​രു മ​ത​ത്തി​ൽ​പെ​ട്ട സ​ഹ​പാ​ഠി മ​തം​മാ​റ്റ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്ന വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വി​ന്റെ പ​രാ​തി​യി​ലാ​ണ് പ​ര​ശു​രാം​പു​ര പൊ​ലീ​സ് കേ​സെ​ടു​ത്ത്. കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി മ​ക​ന്റെ പെ​രു​മാ​റ്റ​ത്തി​ലും മ​റ്റും പി​താ​വി​ന് സം​ശ​യം തോ​ന്നു​ക​യാ​യി​രു​ന്നു. ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​മു​ള്ള പൂ​ജ ന​ട​ത്താ​നോ ഹൈ​ന്ദ​വ വി​ശ്വാ​സ​പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നോ മ​ക​ൻ ത​യാ​റാ​യി​ല്ല​ത്രേ. മൈ​സൂ​രു ദ​സ​റ ആ​േ​ഘാ​ഷ​ങ്ങ​ളി​ലും പ​​ങ്കെ​ടു​ത്തി​ല്ല.

പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​​പ്പോ​ൾ മ​ക​​ന്റെ ബാ​ഗി​ൽ​നി​ന്ന് തൊ​പ്പി​യും ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന ഫോ​ട്ടോ​ക​ളും കി​ട്ടി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ​ഹ​പാ​ഠി​യാ​യ ഇ​ത​ര മ​ത​വി​ശ്വാ​സി​യും പി​താ​വു​മാ​ണ് ത​ന്റെ മ​ക​നെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ചി​ത്ര​ദു​ർ​ഗ എ​സ്.​പി ധ​ർ​മേ​ന്ദ്ര കു​മാ​ർ മീ​ണ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:proselytizing
News Summary - Underage student issue as proselytizing attempt case
Next Story