Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത കുഴൽക്കിണർ തടയും
text_fieldsbookmark_border
ബംഗളൂരു: നഗരത്തിൽ അനധികൃതമായി കുഴൽക്കിണർ കുഴിക്കുന്നത് തടയാൻ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. ചെറുകിട ജലസേചന വകുപ്പ് മന്ത്രി എൻ.എസ്. ബോസെരാജുവിന്റെ ഉത്തരവിലാണിത്. നഗരത്തിലെ ഭൂഗർഭ ജലത്തിന്റെ അളവ് കുഴൽക്കിണറുകൾ മൂലം ഏറെ കുറയുന്നുവെന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഭൂഗർഭജല ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജി. ജയണ്ണയാണ് നേതൃത്വം നൽകുക. ജലവിതരണ വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തും.
Next Story

