Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ന​ധി​കൃ​ത താ​മ​സം;...

അ​ന​ധി​കൃ​ത താ​മ​സം; പാ​ക് യു​വ​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​രു​ന്ന​തി​നി​ടെ പാ​ക് യു​വ​തി അ​റ​സ്റ്റി​ൽ. പാ​കി​സ്താ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ൽ​നി​ന്നു​ള്ള ഇ​ഖ്റ ജീ​വാ​നി​യാ​ണ് (19) പി​ടി​യി​ലാ​യ​ത്.

യു​വ​തി​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ യു.​പി സ്വ​ദേ​ശി മു​ലാ​യം സി​ങ് യാ​ദ​വും (26) അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ജു​ന്ന​സാ​ന്ദ്ര​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന​തി​നി​ടെ, കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ന​ൽ​കി​യ വി​വ​ര​പ്ര​കാ​രം ബെ​ല​ന്തൂ​ർ പൊ​ലീ​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യെ പി​ന്നീ​ട് ക​രു​ത​ൽ പാ​ള​യ​ത്തി​ലേ​ക്ക് മാ​റ്റി. യു​വ​തി​യി​ൽ​നി​ന്ന് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​ണ്ടെ​ത്തി. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് ആ​പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു.​പി സ്വ​ദേ​ശി​യാ​യ മു​ലാ​യം സി​ങ്ങി​നെ കാ​ണാ​ൻ യു​വ​തി നേ​പ്പാ​ൾ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ ക​മ്പ​നി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ മു​ലാ​യ​മി​നൊ​പ്പം യു​വ​തി ബം​ഗ​ളൂ​രു​വി​ലെ​ത്തി അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. യു​വ​തി രാ​വ യാ​ദ​വ് എ​ന്ന് പേ​രു​മാ​റ്റി വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ണ്ടാ​ക്കി​യ​ശേ​ഷം ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട് സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി.

പാ​കി​സ്താ​നി​ലെ കു​ടും​ബ​വു​മാ​യി ഓ​ൺ​ലൈ​നി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​ർ​ണാ​ട​ക പൊ​ലീ​സി​ന് വി​വ​രം കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestunauthorized stay
News Summary - Unauthorized stay-Pakistani girl under arrest
Next Story