പൊലീസ് സ്റ്റേഷന് പുറത്ത് അനുമതിയില്ലാതെ പ്രകടനം; 15 സംഘ്പരിവാർ നേതാക്കൾക്കെതിരെ കേസ്
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കഡബ പൊലീസ് സ്റ്റേഷന് പുറത്ത് ഞായറാഴ്ച രാത്രി വൈകി സംഘ്പരിവാർ നേതാക്കൾ അനുമതിയില്ലാതെ പ്രകടനം നടത്തി. പുതുതായി ചുമതലയേറ്റ ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺകുമാറിന്റെ നിർദേശമനുസരിച്ച് കടബ പൊലീസ് രാത്രിയിൽ നേതാക്കളുടെ വീടുകൾ സന്ദർശിച്ച് ജി.പി.എസ് അധിഷ്ഠിത ഫോട്ടോകൾ എടുത്തിരുന്നു.
ഇതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. നേതാക്കളായ പ്രമോദ് റായ് നന്ദുഗുരി, തിലക് നന്ദുഗുരി, മോഹൻ കെരേകൊടി, ചന്ദ്രശേഖർ നൂജിബാൽത്തില, മഹേഷ് കുറ്റുപ്പാടി, ദീകയ്യ നൂജിബാൽത്തില, സുജിത്ത് കുറ്റുപ്പാടി, ശരത് നന്ദുഗുരി, രാധാകൃഷ്ണ കെ, ജയന്ത് എന്നിവരും മറ്റ് മൂന്ന് പേരുമാണ് പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി ഔദ്യോഗിക അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതെന്ന് കഡബ പൊലീസ് അറിയിച്ചു. ഈ നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിരെ ബി.എൻ.എസ് സെക്ഷൻ 39/2025 കോളം 189(2), 190 പ്രകാരം കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

