ഉമാശ്രീ കർണാടക നിയമസഭ കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ
text_fieldsകർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു കോൺഗ്രസ് എം.എൽ.സി ഉമാശ്രീ
ബംഗളൂരു: കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സനായി കോൺഗ്രസ് എം.എൽ.സി ഉമാശ്രീയെ ചൊവ്വാഴ്ച ഏകകണ്ഠമായി തെരഞ്ഞെടുത്തു. തിങ്കളാഴ്ചയാണ് ഉമാശ്രീ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
2001-ൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അവർ 2007 വരെ സേവനമനുഷ്ഠിച്ചു. 2008-ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ തെരാഡലിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു, 2013-ൽ സീറ്റ് നേടി സിദ്ധരാമയ്യ മന്ത്രിസഭയിൽ മന്ത്രിയായി.
സ്ത്രീ-ശിശു വികസനം, വികലാംഗരുടെ ശാക്തീകരണം, മുതിർന്ന പൗരന്മാരുടെ ക്ഷേമം, കന്നഡ, സാംസ്കാരികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. എസ്.എസ്.എൽ.സി വരെ മാത്രമേ പഠിച്ച ഉമാശ്രീ 54-ാം വയസ്സിൽ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂനിവേഴ്സിറ്റിയിൽ നിന്ന് രാഷ്ട്രമീമാംസയിൽ എം.എസ്.സി ബിരുദം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

