കര്‍ണാടകയില്‍ യു.ജി നീറ്റ് കൗൺസലിങ് ആരംഭിച്ചു
text_fieldsബംഗളൂരു: കര്‍ണാടക എക്സാമിനേഷന് അതോറിറ്റി (കെ.ഇ.എ) 2025 വര്‍ഷത്തെ മെഡിക്കല്‍, ഡെന്റല്‍, ആയുഷ് കോഴ്സുകളിലേക്കുള്ള കര്‍ണാടക സംസ്ഥാന ക്വോട്ടയിലേക്കുള്ള നീറ്റ് യു.ജി പരീക്ഷയുടെ കൗൺസലിങ്ങിനായുള്ള റോള്‍ നമ്പര്‍ എൻറോള്‍മെന്റ് നടപടികള്‍ ആരംഭിച്ചു.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എൻറോള്‍മെന്റ് നടപടികള്‍ കെ.ഇ.എ യുടെ ഔദ്യോഗിക വെബ് സൈറ്റായ cetonline.karnataka.gov.in/KEA മുഖേന ജൂലൈ എട്ടിന് രാവിലെ 11ന് മുമ്പ് പൂര്‍ത്തിയാക്കണം. പുതിയ അപേക്ഷകര്‍ക്ക് ജൂലൈ ഏഴ് മുതല്‍ 10 വരെ കെ.ഇ.എ പോര്‍ട്ടല്‍ മുഖേന കൗൺസലിങ് അപേക്ഷകൾ രജിസ്റ്റര്‍ ചെയ്യാം .പുതിയ അപേക്ഷകരുടെ ഡോക്യുമെന്റ് വെരിഫിക്കേഷന് തീയതി വൈകാതെ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുമ്പ് നീറ്റ് യു.ജി അപേക്ഷ ഫോറങ്ങളില്‍ കര്‍ണാടക തങ്ങളുടെ സംസ്ഥാനമായി സൂചിപ്പിച്ച 87,909 അപേക്ഷകരുടെ പട്ടിക കെ.ഇ.എ പുറത്തിറക്കിയിരുന്നു. ഇതില്‍ റോള്‍ നമ്പര്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. ഇത് കെ.ഇ.എയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്. തുടര്‍ന്നുള്ള റോള്‍ നമ്പര്‍ താരതമ്യം ചെയ്യുന്നതിന് ഇത് ഉപയോഗിക്കാം. എൻ.ആർ.ഐ വിഭാഗത്തിൽ അപേക്ഷിച്ച എല്ലാ ഉദ്യോഗാര്‍ഥികളുടെയും രേഖ പരിശോധന ജൂലൈ എട്ടു മുതൽ 10 വരെ ബംഗളൂരുവിലെ കെ.ഇ.എ ഓഫിസിൽ നടക്കും.
ഉദ്യോഗാര്‍ഥികൾ വെരിഫിക്കേഷൻ സമയത്ത് എല്ലാ ഒറിജിനൽ രേഖകളും കൊണ്ടുവരേണ്ടതാണെന്നും കെ.ഇ.എ നീറ്റ് 2025 പരീക്ഷയുടെ പുതിയ അപ് ഡേറ്റുകള്‍ ലഭിക്കുന്നതിനായി ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

