Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉഡുപ്പി...

ഉഡുപ്പി കൂട്ടക്കൊലയാളിയെ വധിക്കാൻ പ്രേരിപ്പിച്ച് പോസ്റ്റിട്ടതിന് കേസെടുത്തു

text_fields
bookmark_border
Udupi Perversive Instagram hate post by fanatical account hailing quadruple murderer case filed
cancel

മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ കുടുംബത്തിലെ നാലു പേരെ കൊന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) വധിക്കാൻ പ്രേരിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന് എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ശിവമോഗ്ഗ സ്വദേശി ഹഫീസ് മുഹമ്മദിന് എതിരെയാണ് ഉഡുപ്പി പൊലീസ് സൈബർ സെൽ കേസെടുത്തത്.

സമൂഹത്തിൽ വിദ്വേഷം വിതക്കാൻ കാരണമാവും എന്ന കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദി​െൻറ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവർ ഈ മാസം 12നാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടത്.കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അരുൺ. പ്രതിയെ കഴിഞ്ഞ ദിവസം എയർ ഇന്ത്യ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

പ്രതിക്കെതിരെ വൻ ജനരോഷം നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം കൂട്ടക്കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ആൾക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. പ്രതിയെ വൻ സുരക്ഷ സന്നാഹങ്ങളോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചത്. എന്നാൽ ജനക്കൂട്ടം ബാരിക്കേഡുകൾ ചാടിക്കടന്ന് ഇങ്ങ് വിട്ടു തരൂ തങ്ങൾ കൈകാര്യം ചെയ്തോളാം എന്നാർത്ത് കൊലപാതകിക്കെതിരെ ആഞ്ഞടുക്കുകയായിരുന്നു.പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് അക്രമാസക്തരായ ആൾക്കൂട്ടത്തെ പിരിച്ചയച്ചത്.പൊലീസിന്റെ ഈ നടപടിയിൽ ജനക്കൂട്ടം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

Show Full Article
TAGS:murder casehate postFacebook
News Summary - Udupi: Perversive Instagram hate post by fanatical account hailing quadruple murderer; case filed
Next Story