യു.ഡി.എഫ് കർണാടക തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsയു.ഡി.എഫ് കർണാടകയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: യു.ഡി.എഫ് കർണാടക തെരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ നാസർ നീലസാന്ദ്ര അധ്യക്ഷത വഹിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിൽ പോയി വോട്ടുചെയ്ത് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കുന്നതിന് മൂന്നു ദിവസത്തെ അവധി നൽകണമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിർദേശം യു.ഡി.എഫിന് അനുകൂലമാകുമെന്ന് യോഗം വിലയിരുത്തി. ഡിസംബർ ഒമ്പതിനും 11നുമായി നടക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ എല്ലാ ജനാധിപത്യവിശ്വാസികളും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ജെയ്സൺ ലൂക്കോസ്, സിദ്ദീഖ് തങ്ങൾ, വിനു തോമസ്, സി.പി. രാജേഷ്, അഡ്വ. പി.എം. മാത്യു, മുഫ്‌ലിഫ് പത്തായപ്പുര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

