യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം
text_fieldsയു.ഡി.എഫ് കർണാടക തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: യു.ഡി.എഫ് കർണാടക തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പോലെ യു.ഡി.എഫ് സംവിധാനം കർണാടകയിലും ശക്തി പ്രാപിക്കുന്നത് സന്തോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെ മതേതര അനുകൂലികൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വരും തലമുറയെ കൂടി ഈ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയാറാവണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ചെയർമാൻ അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. കൺവീനർ എം.കെ. നൗഷാദ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് തങ്ങൾ, കൺവീനർ ജയ്സൺ ലൂക്കോസ്, കോഓഡിനേറ്റർ ഷംസുദ്ദീൻ കൂടാളി, മെറ്റി ഗ്രേസ്, രാജേന്ദ്രൻ, അലക്സ് ജോസഫ്, ഡോ. നകുൽ ആന്റോ, ഡെന്നിസ്, മുസ്ലി എന്നിവർ സംസാരിച്ചു.

