സൗജന്യ കൊലക്കേസിൽ ഉദയ് ജയിൻ എസ്.ഐ.ടി മുമ്പാകെ ഹാജരായി
text_fieldsഉദയ ജെയിൻ
മംഗളൂരു: ധർമസ്ഥലയിൽ 2012ൽ പി.യു.സി വിദ്യാർഥിനി സൗജന്യയെ (17) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്ന ഉദയ് ജെയിൻ ബുധനാഴ്ച ബെൽത്തങ്ങാടിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഓഫിസിൽ ഹാജരായി.
എസ്.ഐ.ടി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി താൻ എസ്.ഐ.ടി ഓഫിസിൽ എത്തിയതെന്ന് ജെയിൻ പറഞ്ഞു.
ധീരജ് കെല്ല, മല്ലിക് ജെയിൻ എന്നിവരോടും ബെൽത്തങ്ങാടിയിൽ ചോദ്യം ചെയ്യലിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

