Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉഡാൻ പദ്ധതി തുടരും...

ഉഡാൻ പദ്ധതി തുടരും -നാരായണ ഹെൽത്ത്

text_fields
bookmark_border
ഉഡാൻ പദ്ധതി തുടരും -നാരായണ ഹെൽത്ത്
cancel
Listen to this Article

ബംഗളൂരു: സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സർക്കാർ സ്ഥാപനങ്ങളിൽ മെഡിക്കൽ, നഴ്‌സിങ്, പാരാമെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഉഡാൻ പദ്ധതി തുടരുമെന്ന് നാരായണ ഹെൽത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും സാമ്പത്തിക പിന്തുണയും നല്‍കി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ കോളജുകളില്‍ സീറ്റ് നേടാനും ആരോഗ്യ മേഖലയിലേക്ക് കാലെടുത്തുവെക്കാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഡോക്ടർ-ജനസംഖ്യ അനുപാതം ഏകദേശം 1:811 ആണ്. പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ കുറവാണിത് കാണിക്കുന്നത്.

ഗ്രാമീണ മേഖലകളിലാണ് കൂടുതൽ പ്രതിസന്ധി. ഉഡാൻ വഴി ആരോഗ്യരംഗത്തേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും കര്‍ഷകരുടെ കുട്ടികളാണ്. ഈ കുട്ടികള്‍ പഠിച്ചിറങ്ങുന്നതിലൂടെ ആരോഗ്യരംഗത്ത് ഗ്രാമീണ മേഖലയിലുള്ള വിടവ് നികത്താന്‍ സാധിക്കുമെന്ന് നാരായണ ഹെൽത്തിന്‍റെ സ്ഥാപകനും ചെയർമാനുമായ ഡോ. ദേവി ഷെട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Udan Projectmetro newsBanglore
News Summary - UDAN project will continue - Narayana Health
Next Story