ജെല്ലി കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsഷാഹിദ്, അദിനാൻ
ബംഗളൂരു: ലഹരി മേഖലയിൽ പുതിയ അവതാരമായ ജെല്ലി കഞ്ചാവ് ബംഗളൂരു നഗരത്തിലെത്തി. ഇവ വിൽപനക്കായി കൈവശം വെച്ച മുഹമ്മദ് ഷാഹിദ് (27), ഇസ്മായിൽ അദ്നാൻ (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ, എൻജിനീയറിങ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ജെല്ലി ചോക്ലേറ്റ് കഞ്ചാവിൽ കലർത്തി വിൽക്കുന്നതെന്നാണ് നിഗമനം.
ബട്ടരായണപുര പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലിലാണ് ജെല്ലി കഞ്ചാവ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയെ പൊലീസ് തിരയുകയാണ്. ബട്ടരായണപുര ഇൻസ്പെക്ടർ കെ. ജീവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 1440 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
റെയ്ഡിനിടെ, വാറ്റിയെടുത്ത കഞ്ചാവ് ജ്യൂസ് ജെല്ലി ചോക്ലേറ്റിൽ കലർത്തുന്നതായി കണ്ടെത്തി. ഹെബ്ബാലിലെ വിശ്വനാഥ് നാഗേനഹള്ളിയിലാണ് പ്രതികൾ താമസിച്ചിരുന്നത്. മംഗളൂരുവിൽനിന്നുള്ള സുഹൃത്ത് വഴിയാണ് അവർ ബിസിനസ് നടത്തിയിരുന്നത്. പ്രതികൾ ഈ ജെല്ലി കഞ്ചാവ് എവിടെനിന്നാണ് തയാറാക്കുന്നതെന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്. ഒരു പാക്കറ്റ് ജെല്ലിക്ക് ഏകദേശം 6,000 രൂപ വിലവരും.
ഈ ജെല്ലി ചോക്ലേറ്റുകളിൽ കഞ്ചാവ് വാറ്റിയെടുത്ത നീര് കലർത്തും. വായിൽ വെച്ചാൽ ജെല്ലി അലിയും. ഈ ജെല്ലിക്ക് കഞ്ചാവ് ഇലയെക്കാളും ഹാഷിഷിനെക്കാളും ഉയർന്ന ലഹരിയുണ്ടെന്ന് പറയപ്പെടുന്നു. ഇത് പോക്കറ്റിൽ സൂക്ഷിച്ചാലും ആരും സംശയിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

