രണ്ടുവർഷത്തെ മൺസൂൺ കാലാവസ്ഥ; വടക്കൻ കർണാടകയിൽ കർഷകർ പ്രതിസന്ധിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: തുടർച്ചയായ രണ്ടുവർഷത്തെ അമിതമായ മൺസൂൺ മഴ വടക്കൻ കർണാടകയിലെ കർഷകരെ പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. കർണാടകയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വടക്കൻ മേഖലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. 2025ൽ കർണാടകയിൽ 149 ദിവസങ്ങളിൽ മഴ പെയ്തു. മേഖലയില കാർഷിക വിളകളെ പ്രത്യേകിച്ച് തുവര, ചെറുപയർ, ചോളം എന്നിവയെ മഴ സാരമായി ബാധിച്ചു.
കാർഷിക വകുപ്പിന്റെ കണക്ക് പ്രകാരം ഈ മഴക്കാലത്ത് ഏകദേശം 13.65 ലക്ഷം ഹെക്ടർ കൃഷിഭൂമി നശിച്ചു. ഇതിൽ 70 ശതമാനം നാശനഷ്ടങ്ങളും കലബുറഗി, യാദ്ഗിർ, വിജയ്പൂർ, ഗദഗ്, ബാഗൽകോട്ട്, ബിദാർ, ധാർവാഡ് എന്നീ ജില്ലകളിലാണ്. മഴമൂലം കൃഷിയിടത്തിൽ വെള്ളം കയറുക മാത്രമല്ല വിളകൾക്ക് അണുബാധ നേരിടുകയും ചെയ്തു. കൂടാതെ പോഷകങ്ങളും നഷ്ടപ്പെടുന്നുവെന്ന് സസ്യരോഗ ശാസ്ത്രജ്ഞനായ മല്ലികാർജുൻ കെംഗനാൽ പറഞ്ഞു.
കർണാടകയിൽ മൊത്തത്തിൽ 81.22 ലക്ഷം ഹെക്ടറിൽ ഖാരിഫ് വിളകൾ കൃഷിചെയ്യുന്നു. അതിൽ ഈ വർഷം 13.65 ലക്ഷം ഹെക്ടറിൽ കൂടുതൽ വിളകൾ നശിച്ചു. 5.36 ലക്ഷം ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന തുവര കൃഷിയിടങ്ങളാണ് ഏറ്റവും കൂടുതൽ നശിച്ചത്. ഇത്തവണ സംസ്ഥാനത്ത് തുവരയുടെ വിളവ് 50 ശതമാനം കുറവെങ്കിലും കാണുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

