Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടു കൗമാരക്കാർ മുങ്ങിമരിച്ചു
text_fieldsbookmark_border
സൂചനാ ചിത്രം
ബംഗളൂരു: കാവേരി നദിയിൽ ഒഴുക്കിൽപെട്ട് രണ്ടു പേർ മുങ്ങിമരിച്ചു. ശ്രീരംഗപട്ടണ ഗഞ്ജം നിമിഷംബ ദേവിക്ഷേത്രത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടം. ബംഗളൂരു സ്വദേശി വിശാൽ (19), തമിഴ്നാട് സ്വദേശി രോഹൻ (17) എന്നിവരാണ് മരിച്ചത്. ശ്രീരംഗപട്ടണ സന്ദർശിക്കാൻ പോയതായിരുന്നു ഇരുവരും. ക്ഷേത്രത്തിന് സമീപം നദിയിലിറങ്ങി സ്നാനം ചെയ്യാനായിരുന്നു പ്ലാൻ. എന്നാൽ, തുടർച്ചയായി പെയ്ത മഴയിൽ നദിയിൽ കുത്തൊഴുക്ക് വർധിച്ചതിനാൽ അടിതെറ്റി ഒഴുക്കിൽപെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

