Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightത​പാ​ൽ സേവിങ്സ്...

ത​പാ​ൽ സേവിങ്സ് അ​ക്കൗ​ണ്ടു​ക​ളി​ൽനി​ന്ന് 1.30 കോ​ടി രൂ​പ ത​ട്ടി: ര​ണ്ട് ജീ​വ​ന​ക്കാ​രെ സി.​ബി​.ഐ അ​റ​സ്റ്റ് ചെ​യ്തു

text_fields
bookmark_border
ത​പാ​ൽ സേവിങ്സ് അ​ക്കൗ​ണ്ടു​ക​ളി​ൽനി​ന്ന് 1.30 കോ​ടി രൂ​പ ത​ട്ടി: ര​ണ്ട് ജീ​വ​ന​ക്കാ​രെ സി.​ബി​.ഐ അ​റ​സ്റ്റ് ചെ​യ്തു
cancel

മൈ​സൂ​രു: ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പോ​സ്റ്റ​ൽ സേ​വിം​ഗ്‌​സ് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് 1.30 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ത​പാ​ൽ വ​കു​പ്പി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. സ​ര​ഗൂ​ർ പോ​സ്റ്റ​ൽ ഡി​വി​ഷ​നു കീ​ഴി​ലെ ശാ​ന്ത​പു​ര പോ​സ്റ്റ് ഓ​ഫി​സ് പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്റ് ദീ​പ​ക്, പോ​സ്റ്റ്മാ​ൻ ക​ര​യ്യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ഇ​രു​വ​രും ചേ​ർ​ന്ന് 44 പോ​സ്റ്റ​ൽ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ ലോ​ഗി​ൻ ക്രെ​ഡ​ൻ​ഷ്യ​ലു​ക​ളും പാ​സ്‌​വേ​ഡു​ക​ളും ദു​രു​പ​യോ​ഗം ചെ​യ്ത് സ്വ​ന്തം അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും ബ​ന്ധു​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പ​ണം മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി.

2025 മേ​യി​ൽ ദീ​പ​ക് അ​വ​ധി​യി​ലാ​യ സ​മ​യ​ത്ത് ഉ​പ​ഭോ​ക്താ​വ് സ​ര​ഗൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു​ള്ള പ​രാ​തി​ക​ളെ തു​ട​ർ​ന്ന് മൈ​സൂ​രു ഡി​വി​ഷ​ൻ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഹ​രീ​ഷ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 12 പോ​സ്റ്റ് ഓ​ഫീ​സ് ശാ​ഖ​ക​ളി​ലാ​യി ഏ​ക​ദേ​ശം 26,000 അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ചു. 44 അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി ഓ​ഡി​റ്റ് സ്ഥി​രീ​ക​രി​ച്ചു.​എ​ന്നാ​ൽ കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ച്ചി​രി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ക്കു​ന്നു. 2022 നും 2025 ​നും ഇ​ട​യി​ൽ പ്ര​തി​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നി​ക്ഷേ​പ​ങ്ങ​ൾ ആ​സൂ​ത്രി​ത​മാ​യി വ​ഴി​തി​രി​ച്ചു​വി​ട്ടി​രു​ന്നു​വെ​ന്ന് ഹ​രീ​ഷ് പ​റ​ഞ്ഞു. പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് മു​മ്പ് ഒ​ന്നി​ല​ധി​കം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് കൈ​മാ​റ്റം ചെ​യ്ത​ത്. അ​തി​നാ​ൽ ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

ദീ​പ​ക് വ​ഴി​തെ​റ്റി​ച്ച ചി​ല ത​പാ​ൽ ജീ​വ​ന​ക്കാ​ർ അ​റി​യാ​തെ ത​ന്നെ വ​ഞ്ച​നാ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. ആ​ദ്യം അ​വ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്‌​തെ​ങ്കി​ലും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ അ​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ന് തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ വീ​ണ്ടും നി​യ​മി​ച്ചു.​ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലു​ക​ളെ തു​ട​ർ​ന്ന് ഏ​പ്രി​ൽ 25 ന് ​ത​പാ​ൽ വ​കു​പ്പ് പ്ര​തി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. എ​ന്നാ​ൽ അ​വ​ർ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു, കേ​സ് പി​ന്നീ​ട് സി​ബി​ഐ​ക്ക് കൈ​മാ​റി. മു​ൻ​കാ​ല​ങ്ങ​ളി​ൽ ചെ​റി​യ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ ത​ട്ടി​പ്പ് മൈ​സൂ​രു ത​പാ​ൽ ഡി​വി​ഷ​നി​ൽ ഇ​താ​ദ്യ​മാ​ണെ​ന്ന് ഹ​രീ​ഷ് പ​റ​ഞ്ഞു.

ത​പാ​ൽ വ​കു​പ്പി​ന്റെ രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, സി​ബി​ഐ 2026 മാ​ർ​ച്ചി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വും 2023 ലെ ​ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യു​ടെ പ്ര​സ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​വും ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, ക്രി​മി​ന​ൽ വി​ശ്വാ​സ വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ബം​ഗ​ളൂ​രു ഗം​ഗാ​ന​ഗ​ർ ബ്രാ​ഞ്ചി​ൽ നി​ന്നു​ള്ള സി​ബി​ഐ സം​ഘ​മാ​ണ് ര​ണ്ട് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് ബം​ഗ​ളൂ​രു​വി​ലെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.​കോ​ട​തി അ​വ​രെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. വ​ക​മാ​റ്റി​യ ഫ​ണ്ടും ത​ട്ടി​പ്പും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsArrestBangaloreScam News
News Summary - two people arrested in thapal savings account scam
Next Story