കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ട ലോറിയിലിടിച്ച് രണ്ട് യാത്രക്കാർ മരിച്ചു
text_fieldsബല്ലാരിയിലുണ്ടായ അപകടത്തിൽ തകർന്ന ബസ്
ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചുകയറി രണ്ട് യാത്രക്കാർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബല്ലാരിയിൽ ശനിയാഴ്ച രാത്രിയാണ് അപകടം. രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ ചൗഡസാന്ദ്ര ഗ്രാമത്തിൽ താമസിക്കുന്ന ബാലനായക് (46), മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ശ്വേത (42) എന്നിവരാണ് മരിച്ചത്.
മാസിയിൽനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ബൈരാപൂർ ക്രോസിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ബല്ലാരി ട്രോമ കെയർ സെന്ററിലും സിരുഗുപ്പ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഡ്രൈവറുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സിരുഗുപ്പ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സിരുഗുപ്പ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

