കാറിന്റെ ചില്ല് തകർത്ത് രണ്ടുലക്ഷം കവർന്നു
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: കുന്താപുരത്തിനടുത്ത തല്ലൂരിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് രണ്ടുലക്ഷം രൂപ കവർന്നതായി പരാതി. കെഞ്ചനൂർ സ്വദേശിയും കരാറുകാരനുമായ ഗുണ്ടു ഷെട്ടിയാണ് കവർച്ചക്കിരയായത്. തല്ലൂരിലെ ബാങ്കിൽനിന്ന് രണ്ട് ലക്ഷം രൂപ പിൻവലിച്ച് കാറിന്റെ ഡാഷ്ബോർഡിനുള്ളിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് തല്ലൂർ പട്ടണത്തിനടുത്തുള്ള റസിഡൻഷ്യൽ കോംപ്ലക്സിന് മുന്നിൽ വാഹനം നിർത്തി വാടക വീട്ടിലേക്കുപോയി. 15 മിനിറ്റിനുശേഷം തിരിച്ചെത്തിയപ്പോൾ കാറിന്റെ വലതുവശത്തെ ചില്ല് തകർന്നതായും പണം നഷ്ടപ്പെട്ടതായും കണ്ടെത്തി.
തല്ലൂർ ജങ്ഷന് സമീപം തിരക്കേറിയ സ്ഥലത്താണ് മോഷണം നടന്നത്. റസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, സമീപത്ത് ബസ്, ഓട്ടോ സ്റ്റാൻഡ് എന്നിവയുണ്ട്. പകൽവെളിച്ചത്തിൽ നടന്ന സംഭവം പ്രദേശവാസികളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ബാങ്കിൽനിന്ന് പണം പിൻവലിച്ച ശേഷം മോഷ്ടാക്കൾ ഗുണ്ടുഷെട്ടിയെ പിന്തുടർന്ന് മോഷണം നടത്തിയിരിക്കാമെന്ന് സംശയിക്കുന്നു. കുന്താപുരം എസ്.ഐ നഞ്ച നായിക്കും സംഘവും സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

