മുസ്ലിം പള്ളിയിൽ ‘ജയ് ശ്രീറാം’ വിളിയും ഭീഷണിപ്പെടുത്തലും: കർണാടകയിൽ രണ്ടു പേർ അറസ്റ്റിൽ
text_fieldsദക്ഷിണ കന്നഡ: കർണാടകയിലെ മുസ്ലിം പള്ളിയിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച രണ്ടു പേർ അറസ്റ്റിൽ. ബിലിനെല സ്വദേശി കീർത്തൻ (20), കൈകമ്പ നെതോത സ്വദേശി സചിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ കന്നഡ ജില്ലയിലെ കെഡബ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ബൈക്കിൽ പള്ളിയുടെ വളപ്പിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കൂടാതെ മുസ് ലിംകളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ശബ്ദം കേട്ട് പള്ളിയിലെ പുരോഹിതൻ എത്തിയതോടെ രണ്ടംഗ സംഘം സ്ഥലം വിടുകയായിരുന്നു.
രണ്ടംഗ സംഘം ബൈക്കിൽ വരുന്നതിന്‍റെയും മുദ്രാവാക്യം വിളിച്ച ശേഷം മടങ്ങി പോകുന്നതിന്‍റെയും ദൃശ്യങ്ങൾ പള്ളിയിൽ സ്ഥാപിച്ച സി.സിടിവി കാമറ പകർത്തിയിരുന്നു. സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചതോടെ രണ്ടംഗ പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

