വൈദ്യുതാഘാതമേറ്റ് രണ്ട് ആനകൾ ചെരിഞ്ഞു; ഭൂ ഉടമ അറസ്റ്റിൽ
text_fieldsബംഗളൂരു: ബെളഗാവിയിലെ ഖാനാപൂരിന് സമീപം രണ്ട് ആനകൾ ഞായറാഴ്ച വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ കർണാടക വനം മന്ത്രി ഈശ്വർ ഖാണ്ഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. ദണ്ഡേലിയിലെ വനങ്ങളിൽനിന്ന് ഭക്ഷണം തേടി എത്തിയ ആനകളാണ് സുലേഗാലി ഗ്രാമത്തിലെ കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ തട്ടി മരിച്ചത്. കൃഷിഭൂമിയുടെ ഉടമ ഗണപതി സതേരി ഗുരവിനെ അറസ്റ്റ് ചെയ്തു.
ഇയാളുടെ മകൻ ശിവാജി സതേരി ഗുരവ് ഒളിവിലാണ്. ദിവസങ്ങളായി ആനകളുടെ സഞ്ചാരത്തെക്കുറിച്ച് അറിഞ്ഞിട്ടും വനം ഉദ്യോഗസ്ഥരും ജീവനക്കാരും ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അഞ്ചു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വനം പ്രിൻസിപ്പൽ കൺസർവേറ്റർക്ക് നിർദേശം നൽകി. അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

