Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശുക്കിടാവിനെ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
പശുക്കിടാവിനെ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

പെ​ർ​ഡൂ​രി​ൽ പ​ശു​ക്കി​ടാ​വി​നെ മോ​ഷ്ടി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ​വ​ർ

മംഗളൂരു: പെർഡൂർ ഗ്രാമത്തിൽ കശാപ്പുശാലക്ക് വിൽക്കാൻ പശുക്കിടാവിനെ മോഷ്ടിച്ച രണ്ടു പേരെ ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തു. പെർഡൂർ ഗ്രാമവാസികളായ പടിഗരയിൽ മാതൃശ്രീ നിലയയിൽ എം.എൻ. രാഘവേന്ദ്ര (36), നീലശ്രീയിൽ എൻ. സുധീന്ദ്ര ഷെട്ടി (36) എന്നിവരാണ് അറസ്റ്റിലായത്.

പെർഡൂർ ക്ഷേത്രത്തിന് മുന്നിലുള്ള വയലിൽനിന്ന് കിടാവിനെ മോഷ്ടിച്ച് ഓട്ടോറിക്ഷയിലാണ് കടത്താൻ ശ്രമിച്ചത്. ഹിരിയട്ക പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉഡുപ്പി ഡിവൈ.എസ്.പി കെ.യു. ബെലിയപ്പയുടെ നിർദേശപ്രകാരം ബ്രഹ്മാവർ സർക്കിൾ ഇൻസ്പെക്ടർ എ. ഗോപികൃഷ്ണ, എസ്.ഐ (ക്രമസമാധാന), ബി.ഇ. പുനീത് കുമാർ, എസ്.ഐ (അന്വേഷണം), വിത്തൽ മലവാദ്കർ, സ്റ്റാഫ് അംഗങ്ങളായ എ.എസ്.ഐ ശൈലേഷ് കുമാർ, രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two arrested for stealing calf
Next Story