വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
text_fields മസീഹുല്ല, സത്താർ
മംഗളൂരു: വിദേശ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ഉദ്യോഗാർഥികളെ കബളിപ്പിച്ച വിസ തട്ടിപ്പ് കേസിൽ രണ്ട് പ്രതികളെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തു.
മുംബൈ നിവാസി മസീഹുല്ല ഖാൻ (43), ദിൽഷാദ് അബ്ദുൽ സത്താർ ഖാൻ (45) എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ മംഗളൂരുവിലെ ബെൻഡോർവെല്ലിൽ ഹൈർഗ്ലോ എലഗന്റ് ഓവർസിസ് ഇന്റർനാഷനൽ (ഒ.പി.സി) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഓഫിസ് തുറക്കുകയും വിദേശ ജോലികൾക്ക് വർക്ക് വിസ നൽകാമെന്ന് അവകാശപ്പെട്ട് പത്രങ്ങളിൽ പരസ്യം നൽകുകയും ചെയ്തു.
ഈ അവകാശവാദങ്ങൾ വിശ്വസിച്ച്, 289 വ്യക്തികൾ ഏകദേശം നാലര കോടി രൂപ നൽകിയെങ്കിലും വിസ ലഭിച്ചില്ല.

