കശാപ്പുശാലയിലേക്ക് വിൽക്കാൻ പശുക്കിടാവിനെ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsമംഗളൂരു: പെർഡൂർ ഗ്രാമത്തിൽ കശാപ്പുശാലയിലേക്ക് വിൽക്കാൻ പശുക്കിടാവിനെ മോഷ്ടിച്ച രണ്ടു പേരെ ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തു. പെർഡൂർ ഗ്രാമ വാസികളായ പടിഗരയിൽ മാതൃശ്രീ നിലയയിൽ എം.എൻ. രാഘവേന്ദ്ര (36), നീലശ്രീയിൽ എൻ.സുധീന്ദ്ര ഷെട്ടി (36) എന്നിവരാണ് അറസ്റ്റിലായത്.
പെർഡൂർ ക്ഷേത്രത്തിന് മുന്നിലുള്ള വയലിൽ നിന്ന് കിടാവിനെ മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. ഹിരിയട്ക പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഉഡുപ്പി ഡി.വൈ.എസ്.പി കെ.യു. ബെലിയപ്പയുടെ നിർദേശപ്രകാരം ബ്രഹ്മാവർ സർക്കിൾ ഇൻസ്പെക്ടർ എ. ഗോപികൃഷ്ണ. എസ്.ഐ (ക്രമസമാധാന) ബി.ഇ. പുനീത് കുമാർ, എസ്ഐ (അന്വേഷണം) വിത്തൽ മലവാദ്കർ, സ്റ്റാഫ് അംഗങ്ങളായ എ.എസ്.ഐ ശൈലേഷ് കുമാർ, രമേശ് എന്നിവരുടെ നേതൃത്വത്തിലെ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

