ട്വിറ്ററിന് സംരക്ഷണത്തിന് അർഹതയില്ല –സർക്കാർ
text_fieldsബംഗളൂരു: ട്വിറ്ററിന് ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരമുള്ള സംരക്ഷണത്തിന് അർഹതയില്ലെന്ന് കേന്ദ്രസർക്കാർ കർണാടക ഹൈകോടതിയെ അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്കും സംഘടനകൾക്കുമാണ് ഇതുപ്രകാരം അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശമുള്ളത്. ട്വിറ്റർ വിദേശ കമ്പനിയാണെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ ആർ. ശങ്കരനാരായണൻ വ്യക്തമാക്കി.
2021 ഫെബ്രുവരി രണ്ടിനും 2022 ഫെബ്രുവരി 28നും ഇടയിൽ ചില ട്വീറ്റുകൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തുകയും അക്കൗണ്ടുകൾ നീക്കംചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ട്വിറ്റർ നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. ഉത്തരവ് ഏകപക്ഷീയമാണെന്നാണ് ട്വിറ്റർ പറയുന്നത്. ഹരജി വീണ്ടും ഏപ്രിൽ പത്തിന് പരിഗണിക്കും.