യുനസ്കോ തുർക്കിയ സീരീസുമായി ടർക്കിഷ് എയർലൈൻസ്
text_fieldsബംഗളൂരു: യാത്രക്കാർക്ക് സാംസ്കാരികാനുഭവം സമ്മാനിക്കാൻ യുനസ്കോ തുർക്കിയ സീരീസുമായി ടർക്കിഷ് എയർലൈൻസ് അധികൃതർ.
ടർക്കിഷ് എയർലൈൻസിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്കാണ് പ്രത്യേക സമ്മാനം ഒരുക്കിയിട്ടുള്ളത്. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട തുർക്കിയയിലെ നെമ്രൂട്ട്, ഗോബെക്ലിറ്റെപ്പ്, കപ്പഡോകിയ, എഫെസസ്, ആനി, ട്രോയ് എന്നിവയുടെ സുവനീറും നാല് വ്യത്യസ്ത ഇബ്രു ഡിസൈനും മൂന്ന് പരമ്പരാഗത പരവതാനി ‘റഗ്’ മാതൃകയുമാണ് നൽകുക. അഞ്ചു മുതൽ എട്ടു മണിക്കൂർ വരെയുള്ള യാത്രകളിൽ ബിസിനസ് ക്ലാസിലാണ് ഇവ ലഭിക്കുക. എട്ടു മണിക്കൂറിലധികം ദൈർഘ്യമുള്ള വിമാനങ്ങളിൽ ഇക്കണോമി ക്ലാസിനായി ജനുവരി പകുതിയോടെ വ്യത്യസ്ത പതിപ്പുകൾ അവതരിപ്പിക്കുമെന്ന് ടർക്കിഷ് എയർലൈൻസ് അധികൃതർ അറിയിച്ചു.

