Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതുംഗഭദ്ര അണക്കെട്ട്;...

തുംഗഭദ്ര അണക്കെട്ട്; 33 സ്പിൽവേ ഗേറ്റുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
തുംഗഭദ്ര അണക്കെട്ട്; 33 സ്പിൽവേ ഗേറ്റുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
cancel
camera_alt

തും​ഗ​ഭ​ദ്ര അ​ണ​ക്കെ​ട്ടി​ന്റെ 33 സ്പി​ൽ​വേ ഗേ​റ്റു​ക​ൾ മു​ഖ്യ​മ​ന്ത്രി ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബംഗളൂരു: തുംഗഭദ്ര അണക്കെട്ടിന്‍റെ പുതുതായി സ്ഥാപിച്ച 33 സ്പിൽവേ ഗേറ്റുകൾ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. കൊപ്പൽ ജില്ലയിലെ മുനീറാബാദ് താലൂക്കിലെ ഗവൺമെന്‍റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ, ആന്ധ്രാപ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാരായ എൻ. ചന്ദ്രബാബു നായിഡു, എ. രേവന്ത് റെഡ്ഡി എന്നിവർ പങ്കെടുത്തു. ജലവിഭവ വകുപ്പും തുംഗഭദ്ര ബോർഡും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പരിപാടിക്ക് മുന്നോടിയായി നേതാക്കൾ അണക്കെട്ട് പ്രദേശം സന്ദർശിക്കുകയും പ്രത്യേക പൂജ നടത്തുകയും അണക്കെട്ടിന്‍റെ 17, 18, 19, 20 എന്നീ ഗേറ്റുകൾ ഉദ്ഘാടനം ചെയ്തു. 2024 ഓഗസ്റ്റിൽ കൊപ്പൽ ജില്ലയിലെ റിസർവോയറിന്‍റെ ക്രെസ്റ്റ് ഗേറ്റുകളിൽ ഒന്നിന്‍റെ (19-ാം ഗേറ്റ്) ചെയിൻ ലിങ്ക് പൊട്ടി ഒഴുകിപ്പോയിരുന്നു.

മഴക്കാലത്തായിരുന്നു സംഭവം. ഇതിനെത്തുടർന്ന് ഹൈഡ്രോ മെക്കാനിക്കൽ എൻജിനീയർ എൻ. കന്നയ്യ നായിഡുവിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഒരാഴ്ചക്കുള്ളിൽ ഒലിച്ചുപോയ 19ാം നമ്പർ ഗേറ്റിന് പകരം താൽക്കാലിക സ്റ്റോപ്പ്-ലോഗ് ഗേറ്റ് സ്ഥാപിച്ചു. വിദഗ്ധരുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് 33 ഗേറ്റുകളും മാറ്റിസ്ഥാപിച്ചത്. 55 വര്‍ഷത്തിലധികം നീണ്ടു നില്‍ക്കുന്ന രീതിയിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerSpillwayKarnataka Newsmetro newsTungabhadra Dam
News Summary - Tungabhadra Dam; Chief Minister inaugurated 33 spillway gates
Next Story