Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​മാ​ര പ​ർ​വ​ത​ത്തി​ൽ...

കു​മാ​ര പ​ർ​വ​ത​ത്തി​ൽ ട്ര​ക്കി​ങ് പു​ന​രാ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
trekking
cancel

മം​ഗ​ളു​രൂ: പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ പ്ര​ധാ​ന ട്ര​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ കു​മാ​ര പ​ർ​വ​ത​ത്തി​ൽ ട്ര​ക്കി​ങ്ങി​ന് ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് ആ​രം​ഭി​ക്കാ​ൻ വ​നം​മ​ന്ത്രി ഈ​ശ്വ​ർ ഖ​ണ്ഡ്രെ നി​ർ​ദേ​ശം ന​ൽ​കി. മ​ന്ത്രി നേ​രി​ട്ട് കു​മാ​ര പ​ർ​വ​ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച് സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കു​ക്കെ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് കു​മാ​ര പ​ർ​വ​തം സ്ഥി​തി ​ചെ​യ്യു​ന്ന​ത്.

ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ക​ന​ത്ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കു​മാ​ര പ​ർ​വ​ത​ത്തി​ലെ ട്ര​ക്കി​ങ് നി​യ​ന്ത്രി​ക്കാ​ൻ വ​നം വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ത​ൽ​ക്കാ​ല​ത്തേ​ക്ക് ട്ര​ക്കി​ങ് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​നി ഓ​ൺ​ലൈ​നി​ൽ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ട്ര​ക്കി​ങ്ങി​ന് അ​നു​മ​തി ന​ൽ​കു​ക. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​നം​വ​കു​പ്പി​ന് പ​രി​മി​ത​പ്പെ​ടു​ത്താ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrekkingKumara Parvatha Trek
News Summary - Trekking resumes at Kumara parvatha
Next Story