ചർമാടി ചുരത്തിൽ കാറിന് മുകളിൽ മരം വീണു
text_fieldsചർമാടി ചുരം റോഡിൽ കാറ്റിൽ മരം വീണപ്പോൾ
ബംഗളൂരു: ചിക്കമഗളൂരു മുദിഗരെയിൽ ചർമാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കഴിഞ്ഞദിവസം ശക്തമായ മഴയിലും കാറ്റിലും അന്നപ്പ സ്വാമി ചുരം ഭാഗത്താണ് സംഭവം. ധർമസ്ഥലയിൽനിന്ന് ചിക്കമഗളൂരുവിലക്ക് വരുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
എന്നാൽ, കാറിലുള്ളവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപ ഗ്രാമമായ കൊട്ടിഗെഹാരയിൽനിന്നുള്ള നാട്ടുകാരും ബനാകൽ പൊലീസും സംഭവസ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കി. മഴക്കാലത്ത് മേഖലയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

