ട്രെയിൻ സര്‍വിസ് ആരംഭിക്കും
text_fieldsബംഗളൂരു: കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള ദീർഘദൂര യാത്രാ സൗകര്യം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി എസ്.എം.വി.ടി ബംഗളൂരുവിനും രാധികാപൂരിനും ഇടയിൽ പുതിയ എക്സ്പ്രസ് ട്രെയിൻ സര്‍വിസ് ആരംഭിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. ട്രെയിൻ നമ്പർ 16223 (എസ്.എം.വി.ടി ബംഗളൂരു-രാധികാപൂർ) വ്യാഴാഴ്ച സര്‍വിസ് ആരംഭിക്കും.
എല്ലാ വ്യാഴാഴ്ചകളിലും ഉച്ചക്ക് 1.50ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ച 12.45ന് രാധികാപൂരിലെത്തും. ട്രെയിൻ നമ്പർ 16224 (രാധികാപൂർ - എസ്.എം.വി.ടി. ബംഗളൂരു): ജനുവരി 25ന് സര്‍വിസ് ആരംഭിക്കും. എല്ലാ ഞായറാഴ്ചകളിലും രാത്രി 9.30ന് രാധികാപൂരിൽനിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാത്രി 8.45ന് ബംഗളൂരുവിലെത്തും.
കൃഷ്ണരാജപുരം, ബംഗാരപ്പേട്ട് ജങ്ഷന്‍, കുപ്പം, ജോലാർപേട്ട ജങ്ഷന്‍, കട് പാഡി ജങ്ഷന്‍, അരക്കോണം, പെരമ്പൂർ, സുല്ലൂർപേട്ട, നായുഡുപേട്ട, നെല്ലൂർ, ഓംഗോൾ, ബാപ്പട്‌ല, തെന്നാലി, ന്യൂ ഗുണ്ടൂർ, വിജയവാഡ, ഏലൂർ, താഡേപ്പള്ളിഗുഡം, രാജമുണ്ട്രി, സാമൽകോട്ട് ജങ്ഷൻ അനകാപ്പള്ളി, ദുവാഡ, സിംഹാചലം നോർത്ത്, പെന്ദുർത്തി, കൊട്ടവലസ, വിസിയനഗരം, ശ്രീകാകുളം റോഡ്, പലാസ, സോംപേട്ട, ഇച്ചാപുരം, ബ്രഹ്മപൂർ, ബാലുഗാവ്, ഖുർദ റോഡ്, ഭുവനേശ്വർ, കട്ടക്ക്, ജാജ്പൂര്‍, കിയോഞ്ജർ റോഡ്, ഭദ്രക്, ബാലസോർ, ഖരഗ് പൂര്‍ , അന്ദുൽ, ദാൻകുനി, ബർദ്ധമാൻ, ബോൽപൂർ ശാന്തിനികേതൻ, രാംപൂർഹാട്ട്, ന്യൂ ഫറക്ക, മാൾഡ ടൗൺ, ഹരിശ്ചന്ദ്രപൂർ, ബർസോയി, റായ്ഗഞ്ച് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

