അഗതിമന്ദിരത്തിൽ പുതുവർഷമാഘോഷിച്ച് ട്രാഫിക് പൊലീസ്
text_fieldsബംഗളൂരു: പുതുവർഷം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് ബംഗളൂരു ട്രാഫിക് പൊലീസ്. എച്ച്.എസ്.ആർ സ്റ്റേഷനിലെ ട്രാഫിക് വിഭാഗം പൊലീസുകാരാണ് കേക്കും മധുരപലഹാരങ്ങളുമായി ആനേപ്പാളയയിലെ സന്ധ്യ സുരക്ഷയിലെത്തിയത്. അനാഥരായ വയോധികർക്കൊപ്പം പുതുവത്സരമാഘോഷിച്ച പൊലീസ് അവിസ്മരണീയ നിമിഷങ്ങളുമായാണ് മടങ്ങിയത്. എച്ച്.എസ്.ആർ ട്രാഫിക് ഇൻസ്പെക്ടർ പോൾ, അഡുഗൊഡി ഇൻസ്പെക്ടർ അശോക്, രണ്ടു സ്റ്റേഷനുകളിലെയും മറ്റു പൊലീസുകാർ, കൈൻഡ് ഹാർട്ട് സംഘടന ഭാരവാഹികളായ എം.കെ. ബിജു, അയ്യൂബ്, രവി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

