ട്രാഫിക് പരിശോധന; 440 കേസ് രജിസ്റ്റർ ചെയ്തു
text_fieldsബംഗളൂരു: നഗരത്തിൽ സൗത്ത് ബംഗളൂരു മേഖലയിൽ സ്കൂളുകൾക്കും കോളജുകൾക്കും സമീപം ഗതാഗത നിർദേശങ്ങൾ പാലിക്കാത്ത വാഹനങ്ങൾ കണ്ടെത്താൻ ട്രാഫിക് പൊലീസ് പരിശോധന നടത്തി. ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് 440 കേസ് രജിസ്റ്റർ ചെയ്തു.
ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാർ, നിരോധിത മേഖലകളിലൂടെ വാഹനമോടിക്കുന്നവർ, നടപ്പാതയിലൂടെ വാഹനമോടിക്കുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. ഹെൽമറ്റ് ധരിക്കാത്തതിന് 275 കേസും നോ എൻട്രി സോണിൽ പ്രവേശിച്ചതിന് 126 കേസും മുന്ന് പേരുമായി ബൈക്കിൽ യാത്രചെയ്തതിന് 23 കേസും നടപ്പാതയിലൂടെ വാഹനമോടിച്ചതിന് 16 കേസുമാണ് രജിസ്റ്റർ ചെയ്തത്.

