മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsമംഗളൂരു കടബ മന്നഗുഡ്ഡയിൽ ദേശീയപാതയിൽ ഞായറാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിൽ
മംഗളൂരു: കടബ താലൂക്കിലെ മന്നഗുഡ്ഡയിൽ ഞായറാഴ്ച രാത്രിയുണ്ടായ വൻ മണ്ണിടിച്ചിലിൽ ദേശീയപാത 75ൽ ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് മണ്ണിടിച്ചിൽ ബാധിച്ച ഭാഗം ഒഴിവാക്കി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന നിരവധി റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു.
എല്ലാ ഹെവി ടൺ വാഹനങ്ങളും ലഭ്യമായ സംസ്ഥാന പാതകളിലൂടെയും ചെറിയ വാഹനങ്ങൾ പ്രധാന ജില്ല റോഡുകളിലൂടെയുമാണ് തിരിച്ചുവിട്ടത്. ഈ ക്രമീകരണം ബംഗളൂരുവിനും മംഗളൂരുവിനും ഇടയിലുള്ള യാത്രക്കാർക്ക് ഉൾറോഡുകളിലൂടെ സഞ്ചരിക്കാൻ എടുക്കുന്ന സമയം കുറക്കാൻ സഹായിച്ചു. എന്നാൽ, മണ്ണിടിച്ചിൽ പ്രദേശത്ത് വളരെ ഭാരം കൂടിയ വാഹനങ്ങൾ തടഞ്ഞുവെച്ചു. ചളി നീക്കംചെയ്തതിനുശേഷം മാത്രമേ അനുവദിക്കൂ എന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

