ഐ.പി.എൽ മത്സരത്തോടനുബന്ധിച്ച് ബംഗളൂരുവിൽ ഗതാഗത ക്രമീകരണം
text_fieldsബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച നടക്കുന്ന ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗളൂരു ട്രാഫിക് പൊലീസ് നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ക്വീൻസ് റോഡ്, എം.ജി. റോഡ്, ലിങ്ക് റോഡ്, രാജ് ഭവൻ റോഡ്, ടി. ചൗഡയ്യ റോഡ്, റേസ് കോഴ്‌സ് റോഡ്, സെൻട്രൽ സ്ട്രീറ്റ്, കബ്ബൺ റോഡ് എന്നിവയുൾപ്പെടെ സ്റ്റേഡിയത്തിന് ചുറ്റുമുള്ള നിരവധി റോഡുകളിലും സെന്‍റ് മാർക്ക്സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, ലാവെല്ലെ റോഡ്, വിറ്റൽ മല്യ റോഡ് എന്നിവിടങ്ങളിലും പാർക്കിങ് നിരോധിക്കും.
സെന്‍റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ ഗ്രൗണ്ട്, സെന്‍റ് ജോസഫ്സ് യൂറോപ്യൻ സ്കൂൾ ഗ്രൗണ്ട്, ഫ്രീഡം പാർക്ക് മൾട്ടി ലെവൽ കാർ പാർക്കിങ്, ഗരുഡ മാൾ പാർക്കിങ്, ശിവാജിനഗർ ബസ് സ്റ്റാൻഡ് (ഒന്നാം നില), യു.ബി. സിറ്റി പാർക്കിങ്, ശ്രീ കണ്ഠീരവ സ്റ്റേഡിയം തുടങ്ങിയ നിയുക്ത സ്ഥലങ്ങളിൽ കാണികൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാം. കബ്ബൺ റോഡ്, ലിങ്ക് റോഡ്, ക്വീൻസ് റോഡ് എന്നിവിടങ്ങളിലെ നിയുക്ത ഗേറ്റുകളിലൂടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം അനുവദിക്കും. ക്വീൻസ് റോഡിലെ ഗേറ്റ് ഇ-10 കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, സ്റ്റേഡിയം അധികൃതർ, വി.ഐ.പികൾ എന്നിവര്‍ക്ക് ഉപയോഗിക്കാം. ബി.ആർ.വി ഗ്രൗണ്ടിലും മനേക്ഷാ പരേഡ് ഗ്രൗണ്ടിലും ഓല, ഊബർ, ഓട്ടോറിക്ഷകൾക്കുള്ള പിക്ക്-അപ്പ്, ഡ്രോപ്പ് പോയിന്‍റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബി.എം.ടി.സി ബസുകളും മെട്രോ സർവിസുകളും ഉപയോഗിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

