പീഡനം: 14 കാരി ജീവനൊടുക്കി; പ്രതിയായ യുവാവ് അറസ്റ്റിൽ
text_fieldsബംഗളൂരു: കലബുറുഗി ജില്ലയിലെ ജെവർഗി പട്ടണത്തിൽ 21കാരന്റെ പീഡനത്തെത്തുടർന്ന് എട്ടാം ക്ലാസുകാരിയായ 14കാരി ആത്മഹത്യ ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ജെവർഗി ബസവേശ്വര നഗർ സ്വദേശി എ. മെഹബൂബിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയം നടിച്ചാണ് യുവാവ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തെതുടർന്ന് അഖില ഭാരത വീരശൈവ മഹാസഭ അംഗങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടുമണിക്കൂർ ദേശീയപാത ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി രാജശേഖർ സാഹു സിരി, ജേവർഗി, യാദ്രമി താലൂക്ക് പ്രസിഡന്റ് സിദ്ധു സാഹു അങ്ങാടി, മുൻ ജില്ല പഞ്ചായത്ത് അംഗം ബസവരാജ് പാട്ടീൽ നരിബോൾ തുടങ്ങിയവർ ജെവർഗിയിലെ അങ്കടേശ്വര് സർക്കിളിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

