ഏപ്രിൽ ഒന്നു മുതൽ കർണാടകയിൽ ടോൾ നിരക്ക് വര്‍ധന
text_fieldsബംഗളൂരു: സംസ്ഥാനത്ത് ഏപ്രിൽ ഒന്നു മുതൽ ടോൾ നിരക്കുകളില്‍ വര്‍ധന. വാർഷിക പണപ്പെരുപ്പവുമായി ബന്ധപ്പെട്ട പരിഷ്കരണത്തിന്റെ ഭാഗമായി നിരക്കുകൾ മൂന്നുമുതല്‍ അഞ്ച് ശതമാനം വരെ വര്‍ധിപ്പിക്കും.
മൊത്തവില സൂചികയുമായി (ഡബ്ല്യു.പി.ഐ) ബന്ധപ്പെട്ടാണ് ഈ വർധനയെന്നും സംസ്ഥാനത്തെ മിക്കവാറും എല്ലാ ടോൾ പ്ലാസകൾക്കും നിരക്ക് ബാധകമാകുമെന്നും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ (എന്‍.എച്ച്.എ.ഐ) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സെപ്റ്റംബർ ഒന്നു മുതൽ ഏകദേശം 10 ടോൾ പ്ലാസകളിൽ ഈ വർഷം അവസാനത്തോടെ നിരക്കുകൾ പുതുക്കും.
ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിലെ കണിമിനികെ, ശേഷഗിരിഹള്ളി, ബംഗളൂരു-ഹൈദരാബാദ് ഹൈവേയിലെ ബാഗേപ്പള്ളി, ബംഗളൂരു എയർപോർട്ട് റോഡിലെ സാദഹള്ളി, ബംഗളൂരു-തിരുപ്പതി റൂട്ടിലെ നംഗ്ലി, സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ ഹുലികുന്റെ, നല്ലുരു ദേവനഹള്ളി എന്നിവിടങ്ങളിലെ ടോൾ പ്ലാസകളിൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തില്‍ വരും.
2008 ലെ നാഷനൽ ഹൈവേ ഫീസ് നിയമങ്ങൾ അനുസരിച്ചാണ് പരിഷ്കരണം നടപ്പിലാക്കിയതെന്ന് എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ കെ.ബി. ജയകുമാർ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെയാണ് നിരക്ക് വര്‍ധന പ്രധാനമായും ബാധിക്കുക. നിരക്ക് വര്‍ധനക്കനുസരിച്ച് പ്രാഥമിക സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കുന്നില്ല എന്ന ആക്ഷേപം യാത്രക്കാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

