Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്ത്രീകളിൽ പുകയില...

സ്ത്രീകളിൽ പുകയില ഉൽപന്ന ഉപയോഗം കൂടുന്നു

text_fields
bookmark_border
സ്ത്രീകളിൽ പുകയില ഉൽപന്ന ഉപയോഗം കൂടുന്നു
cancel
camera_alt

representational image

ബംഗളൂരു: ബംഗളൂരുവിൽ സ്ത്രീകൾക്കിടയിൽ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം വർധിക്കുന്നതായി പഠനം. നിംഹാൻസ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്) നടത്തിയ പഠനത്തിലാണ് സ്ത്രീകൾ സ്ഥിരമായി വായിൽ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി തെളിഞ്ഞത്. ഇവ മൂലം ആരോഗ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ഇവർക്ക് അറിവുപോലുമില്ല.

ഭൂരിഭാഗം സ്ത്രീകളും പുകയിലയുടെ അമിത ഉപയോഗംമൂലം സങ്കീർണമായ ആരോഗ്യാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.ഇവയുടെ ഉപയോഗം നിർത്താൻ കഴിയാത്ത രൂപത്തിലേക്ക് അടിമകളായും ഭൂരിഭാഗം സ്ത്രീകളും മാറിയതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. സുനിത ടി. ശ്രീനിവാസനാണ് പഠനത്തിന് നേതൃത്വം നൽകിയത്.ജർമൻ -ബ്രിട്ടീഷ് പഠനപ്രസിദ്ധീകരണമായ ‘സ്പ്രിംഗർ നേച്ചർ’ നിംഹാൻസിന്‍റെ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുകയില നല്ലതാണെന്നും ചിലർ!

തങ്ങൾക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ഇവർക്ക് ഒരു തരത്തിലുള്ള അറിവുമില്ല. അർബുദംപോലുള്ള ഗുരുതരരോഗങ്ങൾക്ക് കാരണമാകുമെങ്കിലും തങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. പാക്കുകളിൽ വാങ്ങുന്ന പുകയില ഉൽപന്നങ്ങൾ കൈകളിലും മറ്റുമിട്ട് തിരുമ്മുകയോ കഴുകുകയോ ഉണക്കുകയോ ചെയ്താൽ ഇവയുടെ ദോഷഫലങ്ങൾ ഇല്ലാതാവുമെന്നും വയറിലെ പ്രശ്നങ്ങൾക്ക് നല്ലതാണെന്നും വരെ ചിലർ വിശ്വസിക്കുന്നുമുണ്ട്.

മിക്ക ആളുകളും സമ്മർദങ്ങളിൽനിന്ന് രക്ഷതേടിയാണ് ഇവ ഉപയോഗിക്കുന്നത്. പുകയില ഉപയോഗിക്കുന്നവരിൽ 90 ശതമാനവും മദ്യം ഉപയോഗിക്കുന്നവരിൽ 70 ശതമാനവും മാനസിക സമ്മർദങ്ങളിൽനിന്ന് ആശ്വാസം തേടിയാണ് ഇവ കഴിക്കുന്നത്.

കുടുംബപ്രശ്നങ്ങൾ, ദാരിദ്ര്യം തുടങ്ങിയവ ഇവ കഴിക്കുന്നതോടെ മറക്കാനാകുമെന്നും ഇവർ പറയുന്നു. ഈ ദുഃസ്വഭാവം ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും തലവേദന, വിശപ്പ് പോലുള്ളവ ഉണ്ടാകുന്നതിനാൽ വീണ്ടും തുടർന്നു. ചിലയാളുകളാകട്ടെ സമയം കളയാനാണ് ഉപയോഗം തുടങ്ങിയത്. ശുചീകരണജോലി ചെയ്യുന്ന സ്ത്രീകളാകട്ടെ ഇവ ഉപയോഗിക്കുന്നതോടെ മാലിന്യത്തിന്‍റെ ഗന്ധത്തിൽനിന്ന് ആശ്വാസം ലഭിക്കുന്നുവെന്നും പറയുന്നു.

പഠനത്തിന് നേതൃത്വം നൽകിയവർ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലമുള്ള വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും സർവേയുടെ ഫലങ്ങൾ അടങ്ങിയതുമായ ഹ്രസ്വ വിഡിയോയും തയാറാക്കിയിരുന്നു. ഇവ സ്ത്രീകൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇത്തരത്തിൽ 104 സ്ത്രീകൾക്ക് വിഡിയോ കാണിച്ചു. ഇടവേളക്കുശേഷം ഇവരെ വീണ്ടും സമീപിച്ചപ്പോൾ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം കുറഞ്ഞുവെന്ന് കണ്ടെത്തി. എന്നാൽ, പൂർണമായും ഉപയോഗം നിർത്തിയിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നൽകിയ സുനിത ടി. ശ്രീനിവാസൻ പറയുന്നു.

കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ‘ക​ഡ്ഡി​പു​ഡി’, ‘ത​മ്പാ​ക്ക്​’

ആ​കെ​യു​ള്ള​വ​രി​ൽ 82.6 ശ​ത​മാ​ന​വും ക​ഡ്ഡി​പു​ഡി, ത​മ്പാ​ക്ക്​ പോ​ലു​ള്ള പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.17.4 ശ​ത​മാ​നം സ്ത്രീ​ക​ൾ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​വ ര​ണ്ടും​കൂ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ വി​ദ്യാ​ഭ്യാ​സം ഇ​ല്ലാ​ത്ത​വ​രും പ്രാ​യം​കൂ​ടി​യ​വ​രും വി​വാ​ഹി​ത​രു​മാ​ണെ​ന്നും പ​ഠ​നം ​പ​റ​യു​ന്നു. 92 ശ​ത​മാ​നം ആ​ളു​ക​ളും ഇ​തു​മൂ​ലം ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ള്ള​വ​രാ​ണ്.മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ 67.5 ശ​ത​മാ​ന​മാ​ണ്​ ഗു​രു​ത​ര സ്ഥി​തി​യി​ലു​ള്ള​വ​ർ. ഇ​വ​ർ ഉ​ട​ന​ടി ഇ​വ​യു​ടെ ഉ​പ​യോ​ഗം നി​ർ​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

32.7 ശ​ത​മാ​നം സ്ത്രീ​ക​ൾ പു​ക​യി​ല ഉ​ൽ​പ​ന്ന​​ അ​ടി​മ​ക​ൾ

ബം​ഗ​ളൂ​രു റൂ​റ​ൽ, അ​ർ​ബ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലെ 2044 സ്ത്രീ​ക​ളി​ലാ​ണ്​ നിം​ഹാ​ൻ​സ്​ സ​ർ​വേ ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ പ​കു​തി​യും ജോ​ലി​ക്കാ​രാ​ണ്. സാ​ധാ​ര​ണ രൂ​പ​ത്തി​ലു​ള്ള ഉ​ദ്യോ​ഗം ചെ​യ്യു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളും കൂ​ട്ട​ത്തി​ലു​ണ്ട്. ഭൂ​രി​ഭാ​ഗ​വും വി​വാ​ഹി​ത​രും വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രു​മാ​ണ്.

ഇ​വ​രി​ൽ മൂ​ന്നി​ൽ ഒ​രു വി​ഭാ​ഗം അ​താ​യ​ത്,​ 32.7 ശ​ത​മാ​നം പേ​ർ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ അ​ടി​മ​ക​ളാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ 39.5 ശ​ത​മാ​ന​വും ന​ഗ​ര​ങ്ങ​ളി​ൽ ഇ​ത്​ 29.3 ശ​ത​മാ​ന​വു​മാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tobacco productwomen
News Summary - Tobacco product use is increasing among women
Next Story