Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമുഖംമിനുക്കാൻ; വി​വി​ധ...

മുഖംമിനുക്കാൻ; വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് ഡി.കെ

text_fields
bookmark_border
മുഖംമിനുക്കാൻ; വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് ഡി.കെ
cancel
camera_alt

വി​ധാ​ൻ​സൗ​ധ​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ഭ​ര​ണ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ശ​നി​യാ​ഴ്ച വി​ധാ​ൻ സൗ​ധ​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. വി​വി​ധ ജി​ല്ല​ക​ളി​ലെ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ, ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ​മാ​ർ, പൊ​ലീ​സ് സൂ​പ്ര​ണ്ടു​മാ​ർ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ക്ര​മ​സ​മാ​ധാ​ന പാ​ല​നം, മ​ഴ​ക്കാ​ല​ത്തേ​ക്കു​ള്ള ത​യാ​റെ​ടു​പ്പ് എ​ന്നി​വ യോ​ഗം ച​ര്‍ച്ച ചെ​യ്തു. ഭ​ര​ണ​വും പൊ​തു​ഭ​ര​ണ​വും സം​ബ​ന്ധി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഏ​കോ​പ​നം, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം, പൊ​തു സേ​വ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ല്‍ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ക്ര​മ​സ​മാ​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂ​ൺ എ​ട്ടി​ന് സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള സ​ർ​ക്കി​ൾ, പൊ​ലീ​സ് സ്റ്റേ​ഷ​ൻ ത​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ആ​ന്റി-​റൗ​ഡി സ്ക്വാ​ഡു​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സ്‌​കൂ​ൾ, കോ​ള​ജ് ത​ല വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് പാ​സ്, 56,000 ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ളി​ൽ ക​ന്ന​ഡി​ഗ​ർ​ക്ക് മു​ൻ​ഗ​ണ​ന, യൂ​ത്ത് എം​പ്ലോ​യ്‌​മെ​ന്‍റ് ബ്രി​ഡ്ജ് സം​വി​ധാ​നം, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര വാ​ർ​ഡു​ക​ളി​ലു​മാ​യി 10,000 ഭാ​ര​ത് ജോ​ഡോ യൂ​ത്ത് അ​സോ​സി​യേ​ഷ​നു​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ക.

യു​വാ​ക്ക​ളെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ച് സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്നി​വ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് നി​യ​മ​ന ഷെ​ഡ്യൂ​ളു​ക​ൾ ത​യാ​റാ​ക്കാ​നും പൊ​തു​ജ​ന​വി​ശ്വാ​സം വ​ള​ർ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaDK Shivakumarmetro news
News Summary - To refresh the face; D.K. holds a review meeting with various department officials
Next Story