മഴ കനിയാൻ മഹാദേവേശ്വര സ്വാമിയോട് പ്രാർഥിച്ച് മുഖ്യമന്ത്രി സിദ്ധാരാമയ്യ
text_fieldsമംഗളൂരു: കാവേരി നദീജലം തമിഴ് നാടിന് നൽകുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയിൽ കത്തുന്ന കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ബുധനാഴ്ച ചാമരാജനഗരയിലെ മഹാദേശ്വര മലകയറി.മഹാദേശ്വര സ്വാമിയുടെ സന്നിധിയിൽ മഴക്കായി പ്രാർഥിച്ച് മുഖ്യമന്ത്രി ആരതി അർപ്പിച്ചു.
"കർണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാൻ കഴിയണേ എന്ന് ആത്മാർത്ഥമായി പ്രാർഥിച്ചു"- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങിനെ പ്രതികരിച്ചു -"കാവേരി ജല റഗുലേഷൻ കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.സംസ്ഥാനം ജലക്ഷാമം അനുഭവിക്കുകയുമാണ്.നിയമോപദേശം തേടിയിട്ടുണ്ട്". കാവേരി ജലപ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി-ജെ.ഡി.എസ് കൂട്ടുകെട്ട് ബന്ദ് ഉൾപ്പെടെയുളള സമരമുഖത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

