വിദ്വേഷമുക്ത സമൂഹസൃഷ്ടിക്ക് സാഹോദര്യം വിതക്കണം -മന്ത്രി പടിൽ
text_fieldsമംഗളൂരു: കുരുന്നുമനസ്സുകളിൽപോലും വിദ്വേഷം വളർത്താൻ ഫാഷിസ്റ്റ് ശക്തികൾ നടത്തുന്ന ശ്രമങ്ങൾ കുട്ടികളിൽ സ്നേഹവും സാഹോദര്യവും വിതച്ച് പ്രതിരോധിക്കണമെന്ന് കർണാടക നിയമ-പാർലമെന്ററി കാര്യ-നിയമനിർമാണ-വിനോദസഞ്ചാര മന്ത്രി എച്ച്.കെ. പടിൽ പറഞ്ഞു.
ഉഡുപ്പി ജില്ലയിലെ കുന്താപുരം കോദിയിൽ ‘കോദി ബ്യാരിസ് നോളജ് കാമ്പസ്’ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാനാത്വത്തിൽ ഏകത്വം തകർക്കുന്നതിനുള്ള തീവ്ര പരിശ്രമങ്ങൾ നടക്കുന്ന കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
രാജ്യസ്നേഹത്തിനും ദേശീയതക്കും പുതിയ വ്യാഖ്യാതാക്കൾ വരുകയാണ്. സ്നേഹത്തിലും സാഹോദര്യത്തിലും ഊന്നിയ ഇന്ത്യയുടെ പുനഃസൃഷ്ടിക്ക് ഇളം മനസ്സുകളിൽ നന്മകൾ നിറയേണ്ടതുണ്ട്.
ഈ ദിശയിൽ ബ്യാരി ഫൗണ്ടേഷൻ നടത്തുന്ന സേവനങ്ങൾ ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

