ജെ.ഡി-എസിനായി സോഷ്യലിസ്റ്റ് കൗൺസിൽ പ്രചാരണത്തിനിറങ്ങും
text_fieldsബംഗളൂരു ജെ.പി ഭവനിൽ ചേർന്ന സോഷ്യലിസ്റ്റ്
കൗൺസിൽ യോഗം
ബംഗളൂരു: ജെ.ഡി-എസ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങാൻ ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ബംഗളൂരു ജെ.പി ഭവനിൽ ചേർന്ന യോഗത്തിൽ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ടി. ഹരീന്ദർ, കെ. ധനഞ്ജയ്, സയ്യിദ് സഫീഉല്ലാഹ്, ഡോ. ലക്ഷ്മിപതി, അഡ്വ. ലീലാവതി, കെ. മോയിൻ അലി, പ്രവീൺ മോഹിത്, ഡോ. രുതി മനോരം, സുരേഷ് ഗൗഡ, വൈ. തിമ്മയ്യ, ഡോ. സി.കെ. ഷമീം അഹ്മദ്, ടി. നാഥേഷ് തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തെ സോഷ്യലിസ്റ്റ് പുനരേകീകരണം ലക്ഷ്യംവെച്ച് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മൂവ്മെന്റാണ് ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

