Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവിജയ് വക മൂകാംബികയിൽ...

വിജയ് വക മൂകാംബികയിൽ വെള്ളി വാൾ വഴിപാട്

text_fields
bookmark_border
വിജയ് വക മൂകാംബികയിൽ വെള്ളി വാൾ വഴിപാട്
cancel

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം നടത്തിയ തമിഴ് നാട് മുഖ്യമന്ത്രി വിജയ് വെള്ളിയാഴ്ച വെള്ളി വാൾ വഴിപാടായി സമർപ്പിച്ചു.

മുഖ്യമന്ത്രി 20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിച്ചു. ക്ഷേത്രം അധികൃതർ അദ്ദേഹത്തെ ‘പൂർണ്ണ കുംഭ’ ബഹുമതികളോടെയാണ് സ്വീകരിച്ചത്. പ്രസിഡന്റ് ബാബു ഹെഗ്‌ഡെ ഉൾപ്പെടെ ഭരണ സമിതി അംഗങ്ങൾ നേതൃത്വം നൽകി.

ശ്രീകോവിലിൽ പ്രവേശിക്കുന്നതിനുമുമ്പ് ഭക്തർ പിന്തുടരുന്ന പതിവ് രീതി പാലിച്ച് മുഖ്യമന്ത്രി ക്ഷേത്രത്തിലെ ധ്വജസ്തംഭത്തിൽ (കൊടിമരം) വണങ്ങി.തുടർന്ന് ക്ഷേത്ര പുരോഹിതന്മാർ അദ്ദേഹത്തെ ശ്രീകോവിലിലേക്ക് കൊണ്ടുപോയി, അവിടെ ക്ഷേത്ര പാരമ്പര്യങ്ങൾക്കനുസൃതമായി പ്രാർഥനകളും ചടങ്ങുകളും നടത്തി. മുഖ്യപുരോഹിതൻ രാമചന്ദ്ര അഡിഗ മതപരമായ ചടങ്ങുകൾ നടത്തി.

പുരോഹിതന്മാർ അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ പൂണൂൽ കെട്ടി. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം ദേവിയെ ദർശനം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu CMkollur mookambikaJoseph Vijay
News Summary - TN CM Vijay Offers Silver Sword at Kollur Mookambika
Next Story