വി.ഡി. സതീശന് ടി.എം. ഷാഹിദ് തെക്കിലിന്‍റെ ആദരവ്
text_fieldsവി.ഡി. സതീശനെ ടി.എം. ഷാഹിദ് തെക്കില് ആദരിച്ചപ്പോള്
ബംഗളൂരു: കാസർകോട് കുമ്പള മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ‘പുതുയുഗ യാത്ര’ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ, കർണാടക പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടക സർക്കാർ മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എം. ഷാഹിദ് തെക്കിൽ കാസർകോട് ഗെസ്റ്റ് ഹൗസിൽവെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.
മുൻ എം.പി രമ്യ ഹരിദാസ്, ഐ.എൻ.ടി.യു.സി കേരള സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാനി, കർണാടക എൻ.എസ്.യു.ഐ നേതാവ് ടി.എം. ഷാജ് തെക്കിൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രിയരഞ്ജൻ ദാസ് മുൻഷി, രമേശ് ചെന്നിത്തല, മൻസൂർ ഖാൻ, റോജി എം. ജോൺ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

