കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനെ ടി.എം. ഷാഹിദ് തെക്കിൽ അഭിനന്ദിച്ചു
text_fieldsടി.എം. ഷാഹിദ് തെക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം
ബംഗളൂരു: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് കർണാടകയിലെ മുതിർന്ന നേതാവും കെ.പി.സി.സി ജനറൽ സെക്രട്ടറിയും കർണാടക സർക്കാർ മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എം. ഷാഹിദ് തെക്കിൽ ആശംസകൾ നേർന്നു.
ജനപ്രീതിയും ജനങ്ങളുടെ അചഞ്ചല സ്നേഹവുമാണ് സതീശനെ ഈ ഉന്നത പദവിയിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകാലത്തെ അഭേദ്യ ബന്ധമാണ് വി.ഡി. സതീശനുമായി തനിക്കുള്ളത്.
1995ൽ സലീം അഹമ്മദ് എൻ.എസ്.യു.ഐ അധ്യക്ഷനായിരുന്ന കാലത്ത് വി.ഡി. സതീശൻ എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് ടി.എം. ഷാഹിദ് കർണാടക സംസ്ഥാന എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. അന്ന് ആരംഭിച്ച ഇവരുടെ സൗഹൃദം ഇന്ന് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
കേവലം രാഷ്ട്രീയ ബന്ധം മാത്രമല്ല കഴിഞ്ഞ 30 വർഷമായി അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ആത്മബന്ധമാണ് തനിക്കുള്ളതെന്ന് ഷാഹിദ് തെക്കിൽ പറഞ്ഞു.
ജനപ്രിയ നേതാവിന് ലഭിച്ച വിജയം സതീശന്റെ പോരാട്ട വീര്യവും മതേതര നിലപാടുകളും തുറന്ന പെരുമാറ്റവും സാധാരണക്കാരുമായുള്ള അടുത്ത ബന്ധവുമാണ് അദ്ദേഹത്തെ ഇന്ന് ഈ നിലയിലെത്തിച്ചത്.
അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ കേരള സംസ്ഥാനം കൂടുതൽ വികസനത്തിലേക്ക് കുതിക്കട്ടെ എന്നും ടി.എം. ഷാഹിദ് തെക്കിൽ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

