ടി.എം. ഷാഹിദ് തെക്കിൽ; കർണാടക മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ
text_fieldsടി.എം. ഷാഹിദ് തെക്കില്‍
ബംഗളൂരു: കർണാടക തൊഴിൽ വകുപ്പിന് കീഴിലുള്ള മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനായി ടി.എം. ഷാഹിദ് തെക്കിലിനെയും മറ്റ് 26 അംഗങ്ങളെയും നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
കർണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവായ ഷാഹിദ് തെക്കിൽ കർണാടക വഖഫ് കൗൺസിൽ അംഗം, ലേബർ വെൽഫെയർ ബോർഡ് അംഗം, കർണാടക സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഡയറക്ടർ, രണ്ട് തവണ കേന്ദ്ര കയർ ബോർഡ് അംഗം, രാജീവ് യൂത്ത് ഫൗണ്ടേഷൻ സ്റ്റേറ്റ് പ്രസിഡന്റ്, അഖിലേന്ത്യ ബ്യാരി പരിഷത്ത് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
26 പേര് അടങ്ങുന്ന ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് 2026 മേയ് ആറിന് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
രണ്ട് വർഷത്തെ കാലാവധിയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിയമനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

