ടി.എം. ഷാഹിദ് തെക്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി
text_fieldsകെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട ടി.എം. ഷാഹിദ് തെക്കിൽ
ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി ടി.എം. ഷാഹിദ് തെക്കിലിനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിയമിച്ചു. മലയാളിയായ ടി.എം. ഷാഹിദ് തെക്കിൽ മംഗളൂരു സുള്ള്യ അരണത്തോട് തെക്കിൽ സ്വദേശിയാണ്.
എൻ.എസ്.യു.ഐ സുള്ള്യ നെഹ്റു കോളേജ് യൂനിറ്റ് ജനറൽ സെക്രട്ടറി, സുള്ള്യ താലൂക് ജനറൽ സെക്രട്ടറി, ദക്ഷിണ കന്നഡ ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി, കെ.പി.സി.സി വക്താവ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടു തവണ കേന്ദ്ര കയർ ബോർഡ് അംഗമായിരുന്നു. കർണാടക വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡ്, വഖഫ് കൗൺസിൽ, ലേബർ വെൽഫയർ ബോർഡ് എന്നിവയിലും അംഗമായി പ്രവർത്തിച്ചിരുന്നു. സംഘടന തെരഞ്ഞെടുപ്പിന്റെ മലപ്പുറം ജില്ലാ വരണാധികാരിയായും പ്രവർത്തിച്ചു.
കാസർകോട് തെക്കിൽ കുടുംബാംഗമായ തെക്കിൽ ബാബ ഹാജിയുടെയും പയ്യോളി ഇരിങ്ങത്ത് നാറാണത്ത് പാറപ്പുറം ആയിഷ ഹജ്ജുമ്മയുടെ മകനാണ്. ഭാര്യ: ഷമ അഹമദ് നയിമാർമൂല. മക്കൾ: ടി.എം. ഷാസ് തെക്കിൽ, ടി.എം. ഷൈൻ തെക്കിൽ, ടി.എം. ഷായാൻ തെക്കിൽ.

